Wednesday, January 2, 2008

വാനമ്പാടി

കലോത്സവം
ബാഡ്‌ജും ധരിച്ച്‌ അവള്‍ വേദിയിലേക്കു വന്നു. കോളേജില്‍ ഇതിനുമുമ്പ്‌ ഈ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. വിരൂപമെങ്കിലും ചൂടുള്ള ഒരാകര്‍ഷണം അവളുടെ മുഖത്തുണ്ടായിരുന്നു.
സദസ്സ്‌ നിശബ്‌ദതയിലാണ്‌.
അവള്‍ പാടിതുടങ്ങിയില്ല. അവളുടെ കണ്ണുകള്‍ ചുറ്റും ആരെയോ തേടുകയാണ്‌. താഴേക്കു നോട്ടമെത്തിയപ്പോഴാണ്‌ അവളുടുത്ത പാവാടയ്‌ക്ക്‌ അര മുതല്‍ പാദംവരെയുള്ള കീറല്‍ കണ്ടത്‌. അതു പാവാടയായിരുന്നില്ല. നീളമുള്ള തുണിക്കഷ്‌ണം വാരിചുറ്റിയതു പോലെയായിരുന്നു. വിങ്ങുന്ന സദസ്സിലൂടെ കടന്നു വന്ന കുസൃതിക്കാറ്റ്‌ മുണ്ടിന്റെ ഒരരിക്‌ അമ്മാനമാടി. അവള്‍ക്ക്‌ അടി വസ്‌ത്രമില്ലായിരുന്നു. സദസ്സിന്റെ നിശബ്‌ദത അതിന്റെ കേന്ദ്രീകരണം അവളുടെ ഗുഹ്യഭാഗത്തേക്കു മാറി.

അപ്പോള്‍ അവള്‍ പാടിതുടങ്ങി.
മധുരതരമായ ഗാനത്തിന്റെ അനുഭൂതിയില്‍ സദസ്സിനോടൊപ്പം ഇഴുകിചേരുമ്പോള്‍ ഞാനവളുടെ നഗ്നത മറന്നു. വിരൂപത മറന്നു. വാനമ്പാടിയുടെ ശബ്‌ദമായിരുന്നു. അവളുടെ രാഗധാരയുടെ ലയവും താളവുമെല്ലാം എനിക്ക്‌ ആദ്യത്തേതായിരുന്നു.

സ്വച്ഛന്ദമായ ഒഴുക്കിന്‌ പൊടുന്നനെയൊരു കരിങ്കല്‍ തടമുയര്‍ന്നു. സംഗീതം നിലച്ചു. മിഴികള്‍ ഇറുകെ പൂട്ടി സംഗീതത്തോടൊപ്പം ഒഴുകിയിരുന്ന എനിക്ക്‌ പിടിവള്ളി കൈവിട്ടു. കണ്ണുതുറന്നു. അവള്‍ വേദിയില്‍ സതബ്‌ധയായി നില്‍ക്കുന്നു. അവളുടെ നഗ്നത ഒരാള്‍ പിന്നു കുത്തി മറക്കുകയാണ്‌ അതെന്റെ അദ്ധ്യാപകനായിരുന്നു.
പെട്ടെന്ന്‌ പൊട്ടിക്കരഞ്ഞുകൊണ്ടവള്‍ വേദി വിട്ടിറങ്ങിയോടി. കോളേജിനു പുറകിലെ മൈതാനത്തിലൂടെയാണ്‌ അവള്‍ കരഞ്ഞു കൊണ്ടോടുന്നത്‌. പുറകെ ഓടിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവളെ തടഞ്ഞു നിര്‍ത്തി. അവര്‍ അവളെ വേദിയിലേക്ക്‌ തിരികെ കൊണ്ടുവരുമോ? അവര്‍ക്കവളുടെ പാട്ടുകേള്‍ക്കണം. എല്ലാവര്‍ക്കുമവളുടെ പാട്ടുകേള്‍ക്കണം.
അവള്‍ മുഖംപൊത്തി കരയുകയാണ്‌...

(101 മിനിക്കഥകള്‍ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്)

8 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

മധുരതരമായ ഗാനത്തിന്റെ അനുഭൂതിയില്‍ സദസ്സിനോടൊപ്പം ഇഴുകിചേരുമ്പോള്‍ ഞാനവളുടെ നഗ്നത മറന്നു. വിരൂപതമറന്നു

latheesh mohan said...

ഇതെന്നു തുടങ്ങി? കഥ കൊള്ളാം.

എന്താണീ കോടതി?

Friendz4ever // സജി.!! said...

എല്ലാവര്‍ക്കുമവളുടെ പാട്ടുകേള്‍ക്കണം.
അവള്‍ മുഖംപൊത്തി കരയുകയാണ്‌..

അവള്‍ വരുമൊ..? അതൊ വരില്ലയൊ..?

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

latheesh, sukamalle?
kodathi - our house name

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

latheesh, sukamalle?
kodathi - our house name

വിഷ്ണു പ്രസാദ് said...

സുനിലേ,നീ വന്നുവല്ലേ...സന്തോഷം.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

സുനില്‍ തുടര്‍ന്നെഴുതുക... ആശംസകളോടെ ,

latheesh mohan said...

എനിക്കു സുഖം തന്നെ സുനില്‍. കോടതി എന്നാണോ വീട്ടുപേര്. കൊള്ളാം. ;)