Thursday, September 18, 2008

അയല്‍പക്കത്തെ സുന്ദരി

ബൂലോഗത്ത് ഓര്‍കുട്ടിലും ഫേസ് ബുക്കിലും ബസ്സി
ലും ട്വിറ്ററിലും ഇന്ത്യാ റോക്സിലുമായി
എന്റെ വെര്‍ച്വല്‍ സൗഹൃദം പൂത്തുലഞ്ഞു.
ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള തൊട്ടടുത്ത ഫ്ലാറ്റിലെ
സുന്ദരിയുടെ റിക്വസ്റ്റ് സ്ക്രീനില്‍ തെളിഞ്ഞു.
അപ്പോഴാണ്‌ ഒരു പതിറ്റാണ്ടായി ഒരു ചുമരിന്‌ അപ്പുറമിപ്പുറം താമസിക്കുന്ന
അയല്‍പക്കത്തെ പരിച്ചയപെട്ടില്ലല്ലോ എന്നോര്‍ത്തത്.
സാരമില്ല, ഇനി ചാറ്റു ചെയ്ത് അയല്‍പക്ക വിശേഷം അറിയാമല്ലോ...
**
(സമയം മാസികയില്‍ 2009 മെയ് ലക്കം പ്രസിദ്ധീകരിച്ചു)

12 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

ഇനി ചാറ്റു ചെയ്ത് അയല്‍പക്ക വിശേഷം അറിയാമല്ലോ..

അനില്‍@ബ്ലോഗ് said...

നല്ല കഥ.

തോന്ന്യാസി said...

ഒരു പാടര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുഞ്ഞു കഥ...

മാഷെ ഞാന്‍ പുലികളുടെ കൂട്ടത്തില്‍ നിന്നും പുപ്പുലികളുടെ കൂട്ടത്തിലേക്ക് മാറ്റട്ടേ? :)

അലിഫ് /alif said...

ഇനി ചാറ്റാനും മീറ്റാനുമെന്തെളുപ്പം..ഒരു ചുവരിന്റെ അകലമല്ലേയുള്ളൂ..!

ഓർക്കുട്ടിന്റെന്റെയും ഫേസ്ബുക്കുകളുടെയും ലോകത്ത് നഷ്ടമാകുന്ന നേർസൌഹൃദങ്ങൾ നമുക്ക് തിരിച്ചു കിട്ടുമോ..?!

കണ്ണൂരാന്‍ - KANNURAN said...

:)

ശിവ said...

ഇനി ചാറ്റു ചെയ്ത് അയല്‍പക്ക വിശേഷം അറിയാമല്ലോ.. ഓക്കെ...ചേച്ചി ഇതൊന്നും അറിയേണ്ടാ...

smitha adharsh said...

അങ്ങനെ തന്നെ വേണം...അയല്പക്കതുള്ളവരോട് "ചാറ്റി"തന്നെ വിശേഷം അറിയണം..അങ്ങനെയല്ലേ നാട്ടു നടപ്പ്...നല്ല കഥ..

Gireesh A S said...

ജീവിതങ്ങള്‍ അങ്ങനെ മാറിമറിയുന്നു...
ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബ്രേക്ഫാസ്റ്റെന്തെന്നറിയാന്‍ അടുക്കളയിലേയ്ക്ക് സ്ക്രാപ് അയക്കുന്ന കാലവും വിദൂരമല്ല.

എല്ലാര്‍ക്കൂം ഒരുമിച്ച് തട്ടിയ കുറിപ്പസ്സലായി

നന്ദകുമാര്‍ said...

ഗംഭീരം......!!! കുറച്ചു വരികളില്‍ തന്നെ..

(പ്രിയയുടെ കമന്റും ഇഷ്ടപ്പെട്ടു)



നന്ദന്‍/നന്ദപര്‍വ്വം

പി എ അനിഷ് said...

ഇതാണ് പുതിയ കാലം

Nivil said...

hw true...